ഗ്ളാമറിൽ റിതിക, മിറൈ ആദ്യ ഗാനം
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച "മിറൈ" യിലെ ആദ്യ ഗാനം പുറത്ത്. "വൈബ് ഉണ്ട് ബേബി" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്ത് വന്നത് .ഗൗര ഹരി സംഗീതം പകർന്ന ഗാനം ആലപിച്ചത് അർമാൻ മാലിക്, രചിച്ചത് കൃഷ്ണകാന്ത്. നായികയുടെ മനോഹാരിതയെ ചിത്രീകരിക്കുന്നതിനൊപ്പം നായകന്റെ ഉജ്ജ്വലമായ പ്രണയ വികാരങ്ങളും ഗാനരംഗത്ത് പകർത്തിയിരിക്കുന്നു.തേജ സജ്ജയും നായിക റിതിക നായക്കും തമ്മിലുള്ള ഓൺ-സ്‌ക്രീൻ രസതന്ത്രം ഗാനത്തിലെ ദൃശ്യങ്ങൾക്ക് ജീവൻ നൽകുന്നു.അൾട്രാ-സ്റ്റൈലിഷ് ആയി തേജയും ഗ്ലാമറസായി റിതികയും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. സെപ്തംബർ അഞ്ചിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് നിർമ്മിക്കുന്നത്.ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, പി.ആർ. ഒ: ശബരി