ഇവിടെ കാര്യം അത്ര പന്തിയല്ല; 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഫസ്റ്റ് ലുക്ക്
Sunday 27 July 2025 6:26 AM IST
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ഒരു ദുരൂഹ സാഹചര്യത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രസകരമായ ഒരു പ്രമേയമായിരിക്കും ചിത്രത്തിന്റേതെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. കുഞ്ചാക്കോ ബോബൻ നായകനായി ഇതു രണ്ടാം തവണയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചിത്രത്തിൽ എത്തുന്നത്. ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ഛായാഗ്രഹണം അർജുൻ സേതു, എഡിറ്റർ മനോജ് കണ്ണോത്ത്, സംഗീതം ഡോൺ വിൻസന്റ്, കലാസംവിധാനം ഇന്ദുലാൽ , മേക്കപ്പ് റോണാക്സ് സേവ്യർ, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്‌റ്റീഫൻ, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം.