സഹകാരി നേതൃസംഗമം
Saturday 26 July 2025 9:02 PM IST
കാഞ്ഞങ്ങാട്: സഹകരണ ജനാധിപത്യ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സഹകാരി നേതൃസംഗമം ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉൽഘാടനം ചെയ്തു. സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എം.അസിനാർ, കെ.പി.സി.സി മെമ്പർ കരിമ്പിൽ കൃഷ്ണൻ, ഡി.സി.സി ഭാരവാഹികളായ ധന്യ സുരേഷ്, എം.കുഞ്ഞമ്പു നമ്പ്യാർ, പി.വി.സുരേഷ്, സഹകരണ ജനാധിപത്യ വേദി നേതാക്കളായ കെ.ശ്രീധരൻ തൃക്കരിപ്പൂർ, എ.കെ.ശശിധരൻ, ടി.ഗോപിനാഥൻ നായർ, മഡിയൻ ഉണ്ണികൃഷ്ണൻ, മാർക്കറ്റ് ഫെഡ് ഡയറക്ടർ കെ.വി. ഗോപാലൻ, അഡ്വ.മാത്യു സെബാസ്റ്റ്യൻ, സി.രവി , കെ.ശശി എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി.ഇ.ജയൻ എന്നിവർ പ്രസംഗിച്ചു.