കരട്പട്ടിക അബദ്ധ പഞ്ചാംഗമെന്ന് കോൺഗ്രസ്സ്
Saturday 26 July 2025 9:04 PM IST
പയ്യന്നൂർ : രാമന്തളി പഞ്ചായത്തിൽ തയ്യാറാക്കിയ കരട് വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗമാണെന്ന് മണ്ഡലം കോൺഗ്രസ് നേതൃത്വ യോഗം കുറ്റപ്പെടുത്തി. വീടും പറമ്പും വിറ്റ് വർഷങ്ങളായി പഞ്ചായത്തിന് വെളിയിൽ വീട് വെച്ച് താമസിക്കുന്ന ഒട്ടനവധി ആളുകൾ ഇപ്പോഴും പട്ടികയിൽ ഉണ്ട്. വർഷങ്ങൾക്കു മുൻപ് മരിച്ച ആളുകളെ മനപ്പൂർവ്വം ഒഴിവാക്കാത്തതാണ് ഇത്തരം തെറ്റുകൾക്ക് കാരണമെന്ന് യോഗം ആരോപിച്ചു. വോട്ടർ പട്ടികയിൽ കൃത്രിമമായി വോട്ടുകൾ ചേർത്ത് ഭരണം നിലനിർത്താനുള്ള സി.പി.എമ്മിന്റെ നീക്കം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മണ്ഡലം യോഗം വ്യക്തമാക്കി. പ്രസിഡന്റ് വി.വി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.സുരേന്ദ്രൻ, കെ.എം.തമ്പാൻ, പി.പി.നാരായണി, കെ.എം.കോമളവല്ലി, ബി.പി.ഗംഗാധരൻ, വിമല ബാലകൃഷ്ണൻ, പി.വി.ഉമേഷ്, ഒ.മോഹനൻ പ്രസംഗിച്ചു.