മണ്ഡലം കോൺഗ്രസ് നേതൃയോഗം
Saturday 26 July 2025 9:06 PM IST
കാഞ്ഞങ്ങാട്: കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം നേതൃയോഗം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭയിൽ യു.ഡി.എഫിനെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിക്കുന്നതിന് പാർട്ടി ഘടകങ്ങളെ താഴെ തട്ടിൽ തന്നെ സജീവമാക്കാൻ യോഗം തീരുമാനിച്ചു.മണ്ഡലത്തിലെ ബ്ലോക്ക് , മണ്ഡലം ഭാരവാഹികൾ, വാർഡ് ബൂത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ കൗൺസിലർമാർ , സഹകാരികൾ എന്നിവർ സംബന്ധിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.പി.വി.സുരേഷ് നേതൃതീരുമാനം വിശദീകരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ , കെ.കെ.ബാബു, എം.കുഞ്ഞികൃഷ്ണൻ, എച്ച്. ഭാസ്‌ക്കരൻ , പി.വി. തമ്പാൻ നായർ ,അനിൽ വാഴുന്നോറൊടി, പ്രമോദ് കെ.റാം, പുരുഷോത്തമൻ നെല്ലിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. സുരേഷ് കൊട്രച്ചാൽ സ്വാഗതവും എം.എം.നാരായണൻ നന്ദിയും പറഞ്ഞു.