അങ്കണവാടി കം ക്രഷ് പ്രവർത്തനം തുടങ്ങി
Saturday 26 July 2025 9:10 PM IST
തലശേരി: തലശ്ശേരി നഗരസഭയിലെ പൂവളപ്പ് തെരു അങ്കണവാടി കം ക്രഷ് പ്രവർത്തനം ആരംഭിച്ചു.സംഘടിത–അസംഘടിത മേഖലകളിലും കാർഷിക മേഖലയിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ കുട്ടികൾക്ക് പകൽ സമയങ്ങളിൽ സുരക്ഷിതമായ പരിചരണം നൽകുക എന്ന ഉദ്ദേശ്യത്തോടെ വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് അങ്കണവാടി കം ക്രഷ്.നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാറാണി ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.സി അബ്ദുൽഖിലാബ് അദ്ധ്യക്ഷത വഹിച്ചു. തലശേരി ശിശു വികസന പദ്ധതി ഓഫീസർ പി.വി.രജനി, കെ.ടി.മൈഥിലി, കെ.ജയരാജൻ, സിന്ധു കാരാമ്പ്രമീത്തൽ എന്നിവർ സംസാരിച്ചു.