മുങ്ങിമരണ പ്രതിരോധ ബോധവല്ക്കരണ ക്ലാസ്സ്
Saturday 26 July 2025 9:12 PM IST
പാനൂർ:ലോക മുങ്ങിമരണ പ്രതിരോധ ദിനത്തിന്റെ ഭാഗമായി പാട്യം ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. മുങ്ങി മരണത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം വളർത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പാട്യം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റുഡൻസ് പൊലീസിന്റ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ കൂത്തുപറമ്പ് അഗ്നി രക്ഷാസേന അംഗങ്ങൾ കുട്ടികൾക്ക് പരിശീലനം നൽകി.കൂത്തുപറമ്പ് അഗ്നിരക്ഷാ സ്റ്റേഷൻ ഓഫീസർ പി.ഷനിത്ത് ക്ലാസെടുത്തു. പാട്യം കൊട്ടയോടി കോയമ്പ്രത്ത് കുളത്തിൽ സിവിൽ ഡിഫൻസ് വളണ്ടിയർ പി.വി.വിനേഷ്, ഫയർ ഓഫീസർ കെ.മനോജ് കുമാർ, എൻ.രാഹുൽ എന്നിവർ രക്ഷാപ്രവർത്തനം പ്രദർശിപ്പിച്ചു പ്രധാനാദ്ധ്യപകൻ കെ.പി.സജിത് കുമാർ, പി.ടി.എ പ്രസിഡന്റ് എൻ.സുധീർ ബാബു, സി.പി. മുഹമ്മദ് റഫീഖ് , എ.സി.പി.ഒ അഞ്ജു എന്നിവർ സംസാരിച്ചു