കനത്ത മഴയിലും മിന്നൽച്ചുഴലിയിലും ജില്ലയിൽ വൻ നാശനഷ്ടം, ചുഴറ്റിയെറിഞ്ഞ്

Sunday 27 July 2025 12:07 AM IST

തൃശൂർ: മഴയിലും മിന്നൽച്ചുഴലിയിലും ജില്ലയിലെ പല ഭാഗങ്ങളിലും വൻ നാശം. തലപ്പിള്ളി താലൂക്കിൽ വരവൂർ വില്ലേജിൽ പട്ടത്തവളപ്പിൽ ഭാസ്‌കരന്റെ വീടിനു മുകളിലേക്ക് തേക്കുമരം വീണ് വീട് ഭാഗികമായി തകർന്നു. ചേലക്കോട് സൂപ്പിപ്പടിയിൽ സുന്ദരി കൃഷ്ണൻകുട്ടി എന്നയാളുടെ വീട്ടിലേക്ക് മരം വീണ് ഭാഗികമായ നാശനഷ്ടമുണ്ടായി. എടതിരിഞ്ഞി വില്ലേജിൽ ചിറയത്ത് വിക്ടോറിയ റോഷിയുടെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര ഭാഗികമായി തകർന്നു. മണലൂർ വില്ലേജിൽ കിഴക്കൂട്ട് ഗംഗാദേവിയുടെ വീടിനുമുകളിൽ പ്ലാവ് വീണു ഭാഗികമായി തകർന്നു. ചാവക്കാട് ചേമത്ത് ശ്രീനിവാസന്റെ വീടിനുമുകളിൽ പ്ലാവിന്റെ കൊമ്പൊടിഞ്ഞുവീണു. മുകുന്ദപുരം താലൂക്കിലെ പടിയൂർ വില്ലേജിൽ പെരുക്കുട്ടിക്കാട്ടിൽ സഞ്ജയുടെ വീടിന്റെ ടെറസിന് മുകളിൽ മരം വീണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തൃശൂർ താലൂക്കിൽ കുറുമ്പിലാവ് വില്ലേജിലെ കാറ്റിൽപഴുവിൽ ജവഹർ റോഡിൽ പുലിക്കോട്ടിൽ റാഫേലിന്റെ വീടിന് മുകളിലും മണലൂർ ഷൈനിയുടെ വീടിന് മുകളിലും കൊടുങ്ങല്ലൂർ താലൂക്കിൽ പുളിമുട്ടം വില്ലേജിൽ അഷറഫിന്റെ വീടിനുമുകളിലും മരം വീണു.

ദുരിതാശ്വാസ ക്യാമ്പുകൾ

നിലവിൽ കൊടുങ്ങല്ലൂരിലെ മേത്തല കമ്മ്യൂണിറ്റി ഹാൾ, ചേർപ്പ് ഗവൺമെന്റ് ജെ.ബി സ്‌കൂൾ, ചേർപ്പ് ജി.വി.എച്ച്.എസ് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. മൂന്ന് ക്യാമ്പുകളിലുമായി 33 കുടുംബങ്ങളുണ്ട്. 132 പേരാണ് ക്യാമ്പിൽ കഴിയുന്നത്.

പ​ടി​യൂ​രി​ൽ​ ​മി​ന്ന​ൽ​ച്ചു​ഴ​ലി,​ ​വ​ൻ​ ​നാ​ശം

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​പ​ടി​യൂ​രി​ൽ​ ​ശ​നി​യാ​ഴ്ച​ ​രാ​വി​ലെ​യു​ണ്ടാ​യ​ ​മി​ന്ന​ൽ​ച്ചു​ഴ​ലി​യി​ൽ​ ​നി​ര​വ​ധി​ ​മ​ര​ങ്ങ​ൾ​ ​ക​ട​പു​ഴ​കി​ ​വീ​ണു.​ ​വീ​ടി​ന്റെ​ ​മു​ക​ൾ​വ​ശം​ ​പ​റ​ന്നു​പോ​യി.​ ​പ്ര​ദേ​ശ​ത്ത് ​വ്യാ​പ​ക​ ​നാ​ശ​വു​മു​ണ്ടാ​യി.​ ​പ​ടി​യൂ​ർ​ ​എ​ട​തി​രി​ഞ്ഞി​ ​ചെ​ട്ടി​യാ​ൽ​ ​ത​റ​യി​ൽ​ ​റോ​ഡി​ന് ​സ​മീ​പ​മു​ള്ള​ ​ചി​റ​യ​ത്ത് ​ബി​ജോ​യി​യു​ടെ​ ​വീ​ടി​ന്റെ​ ​ജി.​ഐ​ ​ഷീ​റ്റി​ട്ട​ ​മേ​ൽ​ക്കൂ​ര​യാ​ണ് ​ക​ന​ത്ത​ ​കാ​റ്റി​ൽ​ ​പ​റ​ന്നു​പോ​യ​ത്.​ ​രാ​വി​ലെ​ 6.30​ ​ഓ​ടെ​യാ​ണ് ​സം​ഭ​വം. 1500​ ​ച​തു​ര​ശ്ര​ ​അ​ടി​ ​വ​രു​ന്ന​ ​ഇ​രു​മ്പ് ​ഷീ​റ്റാ​ണ് ​കാ​റ്റ​ത്ത് ​മു​ഴു​വ​നാ​യും​ ​പ​റ​ന്നു​പോ​യ​ത്.​ ​വീ​ട്ടി​ൽ​ ​ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ആ​ർ​ക്കും​ ​പ​രി​ക്കി​ല്ല.​ ​വീ​ട്ടി​ലെ​ ​വ​യ​റിം​ഗും​ ​ഇ​ല​ക്ട്രോ​ണി​ക് ​വ​സ്തു​ക്ക​ൾ​ക്കും​ ​കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്.​ ​അ​ഞ്ച് ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​യു​ടെ​ ​ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് ​ക​ണ​ക്ക്. പ​ടി​യൂ​ർ​ ​പ​ടി​യൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ന്റെ​ ​കി​ഴ​ക്കു​ഭാ​ഗം​ ​അ​ഞ്ച്,​ ​ആ​റ് ​വാ​ർ​ഡു​ക​ളി​ലും​ ​കാ​റ്റ് ​നാ​ശം​ ​വി​ത​ച്ചു.​ ​അ​ഞ്ചാം​ ​വാ​ർ​ഡി​ൽ​ ​കു​രു​ട്ടി​ക്കാ​ട്ടി​ൽ​ ​സ​ഞ്ജ​യി​ന്റെ​ ​വീ​ടി​ന് ​മു​ക​ളി​ൽ​ ​ട്ര​സ് ​കാ​റ്റി​ൽ​ ​മ​റി​ഞ്ഞു​വീ​ണു.​ ​അ​ന്ന​പൂ​ർ​ണേ​ശ്വ​രി​ ​റോ​ഡി​ന് ​സ​മീ​പം​ ​വ​ൻ​മ​രം​ ​ക​ട​പു​ഴ​കി​ ​വീ​ടി​നു​ ​മു​ക​ളി​ൽ​ ​വീ​ണു.​ ​ചാ​രു​ന്ത​റ​ ​ആ​ന​ന്ദി​ന്റെ​ ​വീ​ടി​നു​ ​മു​ക​ളി​ലാ​ണ് ​സ​മീ​പ​ത്തെ​ ​വ​ലി​യ​ ​പു​ളി​മ​രം​ ​ക​ട​പു​ഴ​കി​ ​വീ​ണ​ത്. എ​ല​ഞ്ഞി​ക്കോ​ട്ട് ​മോ​ഹ​ന​ന്റെ​ ​വീ​ട്ടി​ലെ​ ​പ​ത്തോ​ളം​ ​ജാ​തി​ ​മ​ര​ങ്ങ​ളും​ ​ക​ന​ത്ത​ ​കാ​റ്റി​ൽ​ ​ഒ​ടി​ഞ്ഞ് ​വീ​ണു.​ ​പ​ടി​യൂ​ർ​ ​മേ​ഖ​ല​യി​ൽ​ ​വി​വി​ധ​യി​ട​ങ്ങ​ളി​ലും​ ​കാ​റ്റി​ൽ​ ​മ​ര​ങ്ങ​ൾ​ ​വീ​ണ് ​നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.​ ​വൈ​ദ്യു​തി​ ​ബ​ന്ധ​ങ്ങ​ളും​ ​പ്ര​ദേ​ശ​ത്ത് ​ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്.

മ​ല​ക്ക​പ്പാ​റ​യി​ൽ​ ​മ​രം​ ​വീ​ണു,​ ​ഗ​താ​ഗ​തം​ ​ത​ട​സ​പ്പെ​ട്ടു

അ​തി​ര​പ്പി​ള്ളി​:​ ​മ​ല​ക്ക​പ്പാ​റ​ ​റോ​ഡി​ൽ​ ​മ​രം​ ​വീ​ണ് ​ര​ണ്ടു​ ​മ​ണി​ക്കൂ​ർ​ ​ഗ​താ​ഗ​തം​ ​ത​ട​സ​പ്പെ​ട്ടു.​ ​മ​ല​ക്ക​പ്പാ​റ​ ​വ്യൂ​ ​പോ​യി​ന്റി​ന് ​സ​മീ​പ​ത്താ​യി​രു​ന്നു​ ​രാ​വി​ലെ​ ​വ​ലി​യ​ ​മ​രം​ ​റോ​ഡി​ലേ​ക്ക് ​വീ​ണ​ത്.​ ​ഇ​തോ​ടെ​ ​ഇ​രു​വ​ശ​ത്തു​മാ​യി​ ​വാ​ഹ​ന​ങ്ങ​ൾ​ ​കു​ടു​ങ്ങി​ക്കി​ട​ന്നു.​ ​പി​ന്നീ​ട് ​കൊ​ല്ല​തി​രു​മേ​ട്,​ ​ഷോ​ള​യാ​ർ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​നി​ന്നും​ ​എ​ത്തി​യ​ ​വ​ന​പാ​ല​ക​ർ​ ​മ​രം​ ​മു​റി​ച്ചു​മാ​റ്റി.​ ​തു​ട​ർ​ച്ച​യാ​യി​ ​പെ​യ്യു​ന്ന​ ​മ​ഴ​യെ​ ​തു​ട​ർ​ന്നാ​ണ് ​മ​രം​ ​വീ​ണ​ത്.

പോ​ട്ട​യി​ൽ​ ​മി​ന്ന​ൽ​ച്ചു​ഴ​ലി

ചാ​ല​ക്കു​ടി​:​ ​പോ​ട്ട​യി​ലും​ ​മി​ന്ന​ൽ​ച്ചു​ഴ​ലി.​കാ​ർ​ഷി​ക​ ​വി​ള​ക​ൾ​ ​ന​ശി​ച്ചു.​ ​പോ​ട്ട​ ​ജം​ഗ്ഷ​നി​ലെ​ ​എ​ലു​വ​ത്തി​ങ്ക​ൽ​ ​രാ​മ​കൃ​ഷ്ണ​ന്റെ​ ​വീ​ട്ടു​പ​റ​മ്പി​ലെ​ ​തെ​ങ്ങ്,​ ​ജാ​തി,​തേ​ക്ക്,​ക​വു​ങ്ങു​ക​ൾ​ ​എ​ന്നി​വ​ ​നി​ലം​ ​പ​തി​ച്ചു.​ ​തെ​ങ്ങ് ​വീ​ണ് ​തൊ​ട്ട​ടു​ത്ത​ ​ജ്യേ​ഷ്ഠ​ൻ​ ​എ​ലു​വ​ത്തി​ങ്ക​ൽ​ ​കു​ട്ട​പ്പ​ന്റെ​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​പൈ​പ്പ് ​ലൈ​നു​ക​ൾ​ ​ത​ക​ർ​ന്നു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യാ​യി​രു​ന്നു​ ​മി​ന്ന​ൽ​ച്ചു​ഴ​ലി.

കാ​റ്റും​ ​മ​ഴ​യും​ ​മേ​ലൂ​രി​ൽ​ ​നാ​ശം

മേ​ലൂ​ർ​:​ ​ക​ന​ത്ത​ ​മ​ഴ​യി​ലും​ ​കാ​റ്റി​ലും​ ​മേ​ലൂ​രി​ൽ​ ​വ​ൻ​ ​നാ​ശ​ന​ഷ്ടം.​ ​മു​രി​ങ്ങൂ​ർ​ ​ഏ​ഴാ​റ്റു​മു​ഖം​ ​റോ​ഡി​ൽ​ ​പൂ​ലാ​നി​യി​ൽ​ ​ജാ​തി​മ​രം​ ​ക​ട​പു​ഴ​ക്കി​ ​വീ​ണ് ​ഗ​താ​ഗ​തം​ ​ത​ട​സ​പ്പെ​ട്ടു.​ ​പൂ​ലാ​നി​ ​വി.​ബി.​യു.​പി​ ​സ്‌​കൂ​ളി​നു​ ​സ​മീ​പം​ ​വെ​ണ്ണ​യ്ക്ക​ ​സി​ജു​വി​ന്റെ​ ​വീ​ട്ടി​ലെ​ 40​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ ​ജാ​തി​ ​മ​ര​മാ​ണ് ​വീ​ണ​ത്.​ ​ചാ​ല​ക്കു​ടി​യി​ൽ​ ​നി​ന്നും​ ​ഫ​യ​ർ​ഫോ​ഴ്‌​സ് ​എ​ത്തി​ ​മ​രം​ ​മു​റി​ച്ചു​മാ​റ്റി.​ ​പൂ​ലാ​നി​ ​നി​ലം​പ​തി​ ​ജം​ഗ്ഷ​നി​ലെ​ ​കു​വ്വ​ക്കാ​ട​ൻ​ ​സു​ബ്ര​ഹ്മ​ണ്യ​ന്റെ​ ​ബി​ൽ​ഡിം​ഗി​ലെ​ ​മേ​ൽ​ക്കൂ​ര​യു​ടെ​ ​ഷീ​റ്റ് ​പ​റ​ന്നു​ ​പോ​യി.​ ​ആ​ള​പാ​യ​മി​ല്ല.

തെ​ങ്ങ് ​ക​ട​പു​ഴ​കി

കു​റ്റൂ​ർ​:​ ​പോ​ട്ടോ​ർ​ ​കോ​ഴി​ക്കു​ന്നി​ൽ​ ​തെ​ങ്ങ് ​ക​ട​പു​ഴ​കി​ ​റോ​ഡി​ലേ​ക്ക് ​വീ​ണു.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷ​മാ​യി​രു​ന്നു​ ​സം​ഭ​വം.​ ​റോ​ഡി​ലൂ​ടെ​ ​സ​ഞ്ച​രി​ച്ചി​രു​ന്ന​ ​കാ​ർ​ ​യാ​ത്ര​ക്കാ​ർ​ ​അ​ത്ഭു​ത​ക​ര​മാ​യി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​മേ​ഖ​ല​യി​ൽ​ ​ഭാ​ഗി​ക​മാ​യി​ ​ഗ​താ​ഗ​ത​വും​ ​വൈ​ദ്യു​തി​ ​വി​ത​ര​ണ​വും​ ​ഇ​ന്റ​ർ​നെ​റ്റ് ​സേ​വ​ന​വും​ ​ത​ട​സ​പ്പെ​ട്ടു.

മ​രം​ ​വീ​ണു

ചി​റ്റി​ല​പ്പി​ള്ളി​:​ ​അ​ടാ​ട്ട് ​പ​ഞ്ചാ​യ​ത്ത് ​നാ​ലാം​ ​വാ​ർ​ഡി​ൽ​ ​കു​ണ്ടു​കു​ളം​ ​അ​ങ്ക​ണ​വാ​ടി​യു​ടെ​ ​മു​ൻ​വ​ശ​ത്ത് ​സ്വ​കാ​ര്യ​ ​വ്യ​ക്തി​യു​ടെ​ ​പ​റ​മ്പി​ലെ​ ​മ​രം​ ​വീ​ണ് ​ഇ​ല​ക്ട്രി​ക്‌​പോ​സ്റ്റ് ​ഒ​ടി​ഞ്ഞു.​ ​കെ.​എ​സ്.​ഇ.​ബി​ ​അ​ധി​കൃ​ത​രും​ ​വാ​ർ​ഡ് ​മെ​മ്പ​ർ​ ​സോ​ണി​ ​ത​ര​ക​നും​ ​സ്ഥ​ല​ത്തെ​ത്തി​ ​മ​രം​ ​മു​റി​ച്ചു​മാ​റ്റി.​ ​വൈ​ദ്യു​തി​ ​ലൈ​ൻ​ ​പു​നഃ​സ്ഥാ​പി​ച്ചു.

മു​ൻ​ക​രു​ത​ൽ​ ​എ​ടു​ക്ക​ണ​മെ​ന്ന് ​ക​ള​ക്ടർ

തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ൽ​ ​മ​ഴ​ ​തു​ട​രു​ന്ന​തി​നാ​ൽ​ ​ഡാ​മു​ക​ൾ​ ​തു​റ​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​പോ​ലു​ള്ള​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​മു​ൻ​ക​രു​ത​ൽ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ക​ള​ക്ട​ർ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ൻ​ ​വ​കു​പ്പു​ക​ൾ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ജി​ല്ലാ​ ​വി​ക​സ​ന​ ​സ​മി​തി​ ​യോ​ഗ​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​ക​ള​ക്ട​ർ.​ ​മ​ഴ​ക്കാ​ല​ത്ത് ​ബ​സു​ക​ൾ​ ​അ​മി​ത​ ​വേ​ഗ​ത​യി​ൽ​ ​സ്റ്റോ​പ്പു​ക​ളി​ൽ​ ​നി​റു​ത്താ​തെ​ ​പോ​കു​ന്ന​തി​ന് ​പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ആ​ർ.​ടി.​ഒ​ ​യ്ക്ക് ​യോ​ഗം​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി. മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​രാ​ത്രി​കാ​ല​ങ്ങ​ളി​ൽ​ ​അ​ര​മ​ണി​ക്കൂ​ർ​ ​ഇ​ട​വി​ട്ട് ​സ​ർ​വീ​സ് ​ന​ട​ത്താ​മെ​ന്ന് ​ബ​സ് ​ഉ​ട​മ​ക​ൾ​ ​സ​മ്മ​തി​ച്ച​താ​യി​ ​അ​റി​യി​ച്ചു.​ ​പു​തു​ക്കാ​ട് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്റ്റാ​ൻ​ഡി​ന് ​എ​തി​ർ​വ​ശ​ത്തെ​ ​താ​ത്കാ​ലി​ക​ ​ബ​സ് ​ഷെ​ൽ​ട്ട​റി​ന്റെ​ ​നി​ർ​മ്മാ​ണ​ ​പു​രോ​ഗ​തി​യും​ ​യോ​ഗം​ ​വി​ല​യി​രു​ത്തി.​ ​യോ​ഗ​ത്തി​ൽ​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​കെ.​കെ​ ​രാ​മ​ച​ന്ദ്ര​ൻ,​ ​എ​ൻ.​കെ​ ​അ​ക്ബ​ർ,​ ​യു.​ആ​ർ​ ​പ്ര​ദീ​പ്,​ ​സേ​വ്യ​ർ​ ​ചി​റ്റി​ല​പ്പി​ള്ളി,​ ​കേ​ന്ദ്ര​ ​സ​ഹ​മ​ന്ത്രി​ ​സു​രേ​ഷ് ​ഗോ​പി,​ ​മ​ന്ത്രി​മാ​രാ​യ​ ​കെ.​ ​രാ​ജ​ൻ,​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു,​ ​ബെ​ന്നി​ ​ബെ​ഹ​നാ​ൻ​ ​എം.​പി​ ​എ​ന്നി​വ​രു​ടെ​ ​പ്ര​തി​നി​ധി​ക​ൾ,​ ​ജി​ല്ലാ​ ​പ്ലാ​നി​ങ് ​ഓ​ഫീ​സ​ർ​ ​ടി.​വി​ ​ഷാ​ജു,​ ​വി​വി​ധ​ ​വ​കു​പ്പ്ത​ല​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.