ആനപിണ്ടം നീക്കുന്നില്ല: കത്ത് നല്കി
Sunday 27 July 2025 12:10 AM IST
ഗുരുവായൂർ: ആനത്താവളത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകളെ കൊണ്ടുവരുമ്പോൾ റോഡിൽ വീഴുന്ന പിണ്ടം രാത്രികാലത്ത് അപകടത്തിന് കാരണമാകുന്നു. പിണ്ടം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർമാൻ ദേവസ്വം ചെയർമാന് കത്ത് നൽകി. റോഡിൽ വീഴുന്ന ആനപ്പിണ്ടം എടുത്ത് മാറ്റുന്നത് സംബന്ധിച്ച് ദേവസ്വത്തിന്റെ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് കാണിച്ചാണ് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ദേവസ്വം ചെയർമാന് കത്ത് നൽകിയത്. പല മേഖലകളിൽ നിന്നും പരാതി ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ദേവസ്വത്തിന് കത്ത് നൽകിയിരുന്നു. തുടർന്ന് പിണ്ടം റോഡിൽ വീണാൽ അത് നീക്കാൻ മൂന്നാം പാപ്പാനെ ചുമതലപ്പെടുത്തി ദേവസ്വം ഭരണസമിതി തീരുമാനമെടുത്തു.