പട്ടം താണുപ്പിള്ളയെ അനുസ്മരിച്ചു

Sunday 27 July 2025 3:10 AM IST

തിരുവനന്തപുരം: പട്ടം താണുപ്പിള്ളയുടെ 55-)ം ചരമവാർഷികത്തോടനുബന്ധിച്ച് പട്ടം താണുപ്പിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനകാര്യത്തിൽ ചരിത്രം രചിച്ച ഭരണാധികാരിയായിരുന്നു പട്ടമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻമന്ത്രി വി.എസ്.ശിവകുമാർ,വാർഡ് കൗൺസിലർ വി.ഹരികുമാർ,ടി.ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്,ആർ.ജി.രാജേഷ്,ശ്രീവരാഹം സുരേഷ്,ചന്ദ്രബാലൻ,ശ്രീകുമാർ,മോഹനൻനായർ,പി.എസ്.നായർ,ഗിരി പ്രസാദ്,രാമചന്ദ്രൻ നായർ,പട്ടത്തിന്റെ കുടുംബാംഗങ്ങളായ പത്മ.എസ്.നായർ,ഇന്ദുമതി അമ്മ തുടങ്ങിയവർ സംസാരിച്ചു.