എഴുത്തച്ഛൻ സമാജം താലൂക്ക് ഓഫീസ് മാർച്ച്
Sunday 27 July 2025 12:01 AM IST
വടക്കാഞ്ചേരി : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സമുദായ ദ്രോഹ നിലപാടിൽ പ്രതിഷേധിച്ച് അഖിലകേരള എഴുത്തച്ഛൻ സമാജം എങ്കക്കാട്, അകമല, വടക്കാഞ്ചേരി, പുന്നംപറമ്പ്, തെക്കുംകര, മംഗലം ശാഖകളുടെ നേതൃത്വത്തിൽ തലപ്പിള്ളി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. പത്രപ്രവർത്തക യൂണിയൻ മുൻ അദ്ധ്യക്ഷ എം.വി.വിനീത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.ജയറാം അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി.ആർ.സുരേഷ്, വി.എ.രവീന്ദ്രൻ, ജയകൃഷ്ണൻ ടി.മേപ്പിള്ളി, എം.എ.കൃഷ്ണനുണ്ണി, എം.എൻ.ശശികുമാർ, ടി.ബി.വിജയകുമാർ, പി.എസ്.ജയഗോപാൽ, കെ.ജി.അരവിന്ദാക്ഷൻ, വി.വി.അനിൽ കുമാർ, രാമൻ എങ്കക്കാട് എന്നിവർ സംസാരിച്ചു.