ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ചും ധർണയും

Sunday 27 July 2025 3:10 AM IST

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതു സർക്കാർ നയങ്ങൾക്കെതിരെ കെ.പി.എസ്.ടി.എ ജില്ലാക്കമ്മിറ്റി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.എല്ലാ അദ്ധ്യാപകർക്കും നിയമനാംഗീകാരവും ജോലിസംരക്ഷണവും ഉറപ്പാക്കുക, നിഷേധിച്ച ആനുകൂല്യങ്ങളും ശമ്പളപരിഷ്‌കരണവും ഉടൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.എം.വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ആർ.ഷമീം അദ്ധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ വട്ടാപ്പാറ അനിൽകുമാർ, എൻ.രാജ്‌മോഹൻ, അനിൽ വെഞ്ഞാറമൂട്, പ്രിൻസ് നെയ്യാറ്റിൻകര, ജില്ലാ സെക്രട്ടറി സാബു നീലകണ്ഠൻ, സുരേഷ് പന്നിമല എന്നിവർ സംസാരിച്ചു.