പുസ്തകപ്രകാശനം
Sunday 27 July 2025 4:13 AM IST
തിരുവനന്തപുരം: ബിരുദ വിദ്യാർത്ഥി ജി.എൻ ധീരജിന്റെ 'ദി ഗ്രാൻഡ് ക്രോണിക്കൽ ഓഫ് ഇന്ത്യൻ സിവിലൈസേഷൻ' എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള സർവകലാശാല മുൻ പി വി.സി. ഡോ.ജെ. പ്രഭാഷ് പുസ്തകത്തിന്റെ ആദ്യപ്രതി ഡോ. അച്യുത്ശങ്കർ എസിന് നൽകി നിർവഹിച്ചു.
ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിയാണ് 18കാരനായ ജി.എൻ.ധീരജ്.ഫിഷറീസ് വകുപ്പ് സെക്രട്ടറി ബി. അബ്ദുൽ നാസർ മുഖ്യാതിഥിയായി.ഡോ. ജെ.ആർ. ജിനേഷ് ശേഖർ, ഡോ. കോശി എം ജോർജ്ജ്,എസ്.ജ്യോതിസ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.