വർണ്ണക്കൂടാരം ഉദ്ഘാടനം

Sunday 27 July 2025 12:00 AM IST
മുള്ളൂർക്കര ആറ്റൂർ ഗവ യുപി സ്കൂളിലെ വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം യു ആർ പ്രദീപ് എംഎൽഎ നിർവഹിക്കുന്നു.

മുള്ളൂർക്കര: ആറ്റൂർ ഗവൺമെന്റ് യു.പി സ്‌കൂളിൽ സമഗ്ര ശിക്ഷാ കേരള സ്റ്റാർസ് പ്രിപ്രൈമറി പദ്ധതി പ്രകാരം പത്ത് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം യു.ആർ.പ്രദീപ് എം.എൽ.എ നിർവഹിച്ചു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.കെ.തങ്കപ്പൻ, സ്ഥിരംസമിതി അദ്ധ്യക്ഷ ഷാദിയ അമീർ, പഞ്ചായത്തംഗങ്ങളായ പി.ജി.ഘനശ്രീ, ഷിജി നാരായണൻ , സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.യു.മുംതാസ്, പി.ടി.എ പ്രസിഡന്റ് വി.എച്ച്. മുജീബ് റഹ്മാൻ, വൈസ് പ്രസിഡന്റ് ടി.എ.സുരേഷ്, എസ്.എം.സി.ചെയർമാൻ നീതു വിനീഷ്, എം.പി.ടി.എ പ്രസിഡന്റ് കെ.ആർ.റൈഹാനത്ത്, സ്റ്റാഫ് സെക്രട്ടറി റിൽമ മത്തായി, എം.ആർ.ബിജോയ്, നജ്മ എന്നിവർ സംസാരിച്ചു.