കയ്യെഴുത്ത് മാസിക പ്രകാശനം

Sunday 27 July 2025 12:00 AM IST
ഗവൺമെന്റ് മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ പ്രകാശനം ചെയ്ത സ്‌കൂളിന്റെ കയ്യെഴുത്തു മാസിക കൗതുകത്തോടെ വായിച്ചു നോക്കുന്ന മന്ത്രി കെ. രാജൻ.

തൃശൂർ: ഗവൺമെന്റ് മോഡൽ ഗേൾസ് ഹൈസ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കയ്യെഴുത്തു മാസിക, ഡിജിറ്റൽ പത്രം, ചാന്ദ്രദിന പതിപ്പ് എന്നിവയുടെ പ്രകാശനം മന്ത്രി കെ. രാജൻ നിർവഹിച്ചു. കയ്യെഴുത്തു മാസിക മന്ത്രിയിൽ നിന്ന് പ്രധാന അദ്ധ്യാപിക കെ.പി. ബിന്ദു, അദ്ധ്യാപിക കെ. സിന്ധു, വിദ്യാർത്ഥികൾ എന്നിവർ ഏറ്റുവാങ്ങി. ചാന്ദ്രദിന പതിപ്പ് രോഹിത് നന്ദകുമാർ പ്രകാശനം ചെയ്തു. ചാന്ദ്രദിന പതിപ്പ് ബാലസാഹിത്യകാരൻ സി.ആർ ദാസിൽ നിന്നും വിദ്യാഭ്യാസ ഡയറക്ടർ പി.എം. ബാലകൃഷ്ണൻ, ശാസ്ത്ര അദ്ധ്യാപിക കവിത സുരേന്ദ്രൻ എന്നിവർ ഏറ്റുവാങ്ങി. സ്‌കൂളിന്റെ ഡിജിറ്റൽ പത്രത്തിന്റെ പ്രകാശനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാർ ഗണിത അദ്ധ്യാപിക പി.എസ്.സായക്കും വിദ്യാർത്ഥികൾക്കും കൈമാറി പ്രകാശനം ചെയ്തു.