കാർഗിൽ വിജയ ദിവസ് ആ‌ചരിച്ചു

Sunday 27 July 2025 3:24 AM IST

തിരുവനന്തപുരം:പൂർവ്വ സൈനിക സംഘർഷ സമിതി കാർഗിൽ വിജയ് ദിവസ് ആചരിച്ചു. പാളയം യുദ്ധസ്മാരകത്തിൽ പൂർവ്വ സൈനിക സംഘർഷ സമിതി കേരള അംഗങ്ങളും വിമുക്ത ഭടന്മാരും വീരമൃത്യു വരിച്ച ഭടന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു. ഭടന്മാരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു. ജില്ല പ്രസിഡന്റ് എസ് അജികുമാർ, സെക്രട്ടറി പുഷ്പാംഗദൻ നായ‌ർ, രക്ഷാധികാരി പുരുഷോത്തമൻ നായർ എന്നിവർ പങ്കെടുത്തു.