പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
Sunday 27 July 2025 12:51 AM IST
ആലപ്പുഴ: പ്രീമെട്രിക് തലത്തിൽ 9,10 ക്ലാസ്സുകളിലും വിവിധ പോസ്റ്റ്മെട്രിക് കോഴ്സുകളിലും പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾ 2025-26 അദ്ധ്യയന വർഷം മുതൽ കേന്ദ്രസർക്കാരിന്റെ ധനസഹായത്തിനായി scholarships.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് അർഹത. പോർട്ടലിൽ വിദ്യാർഥികൾക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ, പഠനം നടത്തുന്ന സ്ഥാപനം എന്നിവ വഴിയോ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ ജനറേറ്റ് ചെയ്യുന്ന ഒ ടി ആർ നമ്പർ ഇ ഗ്രാന്റ്സ് സൈറ്റിൽ അപ്ഡേറ്റ് ചെയ്ത് ബയോമെട്രിക് വെരിഫിക്കേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾക്ക്ഫോൺ: 0475- 2222353.