25 കിലോമീറ്റർ പ്രചോദന ഓട്ടം

Sunday 27 July 2025 12:52 AM IST

ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ

ദൃഢനിശ്ചയത്തിനും ആരോഗ്യഅച്ചടക്കത്തിനും ആദരവ് അർപ്പിച്ചുകൊണ്ട് അത് ലെടിക്കോ ഡി അലപ്പി അംഗങ്ങളായ ഉണ്ണിക്കൃഷ്ണനും അഡ്വ.സൈദ് മുഹമ്മദ്‌ സാലിയും വയലാർ സ്മൃതി മണ്ഡപത്തിൽ നിന്ന് പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള

25 കിലോമീറ്റർ പ്രചോദന ഓട്ടം നടത്തി. ആലപ്പുഴ ബാറിലെ അഭിഭാഷകനാണ് സൈദ് മുഹമ്മദ്‌ സാലിഹ്.​ പാം ഫൈബർ കമ്പനിയിലെ ജീവനക്കാരനാണ് ഉണ്ണിക്കൃഷ്ണൻ.