പ്രതിഷേധ പ്രകടനം

Sunday 27 July 2025 2:54 AM IST

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിലെ മാനദണ്ഡ വിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കുക,ഡയറക്ടർ രാഷ്ട്രീയക്കളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസിന് മുന്നിൽ കേരള എൻ.ജി.ഒ യൂണിയന്റെയും കെ.ജി.ഒയുടെയും നേതൃത്വത്തിൽ പ്രകടനം നടത്തി. കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷറർ വി.കെ.ഷീജ ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ,സംസ്ഥാന കമ്മിറ്റി അംഗം എം.ജെ.ഷീജ എന്നിവർ സംസാരിച്ചു.