സി.ആർ.മുകുന്ദൻപിള്ള അനുസ്‌മരണം

Sunday 27 July 2025 12:54 AM IST

മുഹമ്മ: കായിപ്പുറം ചാരമംഗലം ഗവ.സംസ്‌കൃത ഹൈസ്കൂൾ സ്ഥാപകൻ സി. ആർ. മുകുന്ദൻ പിള്ളയുടെ 31-ാം അനുസ്മരണം നടന്നു. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നഷാബു സമ്മേളനം ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ്‌ കെ . എസ്. സേതുനാഥ് അദ്ധ്യക്ഷനായി.ഹെഡ്‌മിസ്ട്രസ് ജെ. ഷീല സ്വാഗതം പറഞ്ഞു. ഗാന രചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ മുഖ്യപ്രഭാഷണം നടത്തി.കാർഷിക രംഗത്ത് ദേശീയ പുരസ്‌കാരം നേടിയ പൂർവ്വവിദ്യാർത്ഥി അനിൽലാൽ, ടി. കുഞ്ഞുമോൻ എന്നിവരെ പൂർവ്വ വിദ്യാർത്ഥിനിയായ ജോയിന്റ് ആർ.ടി.ഒ ബി.ഷേർളി ആദരിച്ചു.