ഭേദഗതികൾക്ക് അംഗീകാരം
Sunday 27 July 2025 12:55 AM IST
ആലപ്പുഴ: ഈ സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി സ്പിൽ ഓവർ പ്രൊജക്ടുകൾ ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് 90 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. സിവിൽ സ്‌റ്റേഷനിലെ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ എ.ബി.സി പദ്ധതികളുടെ അവലോകനം, തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതി പുരോഗതി എന്നിവയും വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയായി. ഡി.പി.സി അംഗവും ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷയുമായ ബിനു ഐസക് രാജു, ജില്ലാ പഞ്ചായത്തംഗങ്ങളായ ബിനിത പ്രമോദ്, അഡ്വ.ആർ.റിയാസ്, വി.ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.