മദ്യം മോഷ്ടിച്ചയാൾ പിടിയിൽ
Sunday 27 July 2025 2:19 AM IST
ആര്യനാട്:മദ്യശാലയിൽ നിന്ന് വിലകൂടിയ മദ്യം മോഷ്ടിച്ചയാൾ പിടിയിൽ.കരുപ്പൂര് മഹാവിഷ്ണു നഗർ സുനി ഭവനിൽ അക്ഷയ് (25)നെയാണ് ആര്യനാട് പൊലീസ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 7നാണ് പ്രീമിയം കൗണ്ടറിൽ നിന്ന് 4520 രൂപ വിലയുള്ള ഒരു കുപ്പി മദ്യം മോഷ്ടിച്ചതെന്ന് ആര്യനാട് പൊലീസ് പറഞ്ഞു.രാത്രി സ്റ്റോക്ക് എടുക്കുന്നതിനിടെ മദ്യക്കുപ്പിയിൽ കുറവുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്.തുടർന്ന് ആര്യനാട് പൊലീസിൽ പരാതി നൽകിയത്.