'ഉച്ചികുത്തി വീണു' ; ഫോൺ സംഭാഷണം വിനയായി , പാലോട് രവി രാജിവച്ചു

Sunday 27 July 2025 12:00 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​യു​ന്ന​തോ​ടെ​ ​കോ​ൺ​ഗ്ര​സ് ​ഉ​ച്ചി​കു​ത്തി​ ​താ​ഴെ​വീ​ഴു​മെ​ന്നും​ ​എ​ടു​ക്കാ​ച്ച​ര​ക്കാ​യി​ ​മാ​റു​മെ​ന്നു​മു​ള്ള​ ​വി​വാ​ദ​ ​ഫോ​ൺ​ ​സം​ഭാ​ഷ​ണം​ ​പാ​ർ​ട്ടി​ക്ക് ​നാ​ണ​ക്കേ​ടാ​യ​തി​നു​ ​പി​ന്നാ​ലെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​പാ​ലോ​ട് ​ര​വി​ ​രാ​ജി​വ​ച്ചു.​ ​കെ.​പി.​സി.​സി​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​ര​മാ​ണി​ത്.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​എ​ട്ടു​മ​ണി​യോ​ടെ​ ​ന​ൽ​കി​യ​ ​രാ​ജി​ ​സ്വീ​ക​രി​ച്ച​താ​യി​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ജോ​സ​ഫ് ​അ​റി​യി​ച്ചു.​ ​പ​ക​രം​ ​ആ​ർ​ക്കും​ ​ചു​മ​ത​ല​ ​ന​ൽ​കി​യി​ട്ടി​ല്ല.

100​ ​സീ​റ്റ് ​നേ​ടി​ ​യു.​ഡി.​എ​ഫ് ​അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ൾ​ ​ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​കോ​ൺ​ഗ്ര​സി​നെ​ ​വെ​ട്ടി​ലാ​ക്കി​ ​പാ​ലോ​ട് ​ര​വി​യു​ടെ​ ​സം​ഭാ​ഷ​ണം​ ​പു​റ​ത്താ​യ​ത്.​ ​എ​ൽ.​ഡി.​എ​ഫ് ​ഭ​ര​ണം​ ​തു​ട​രു​മെ​ന്നും​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യു.​ഡി.​എ​ഫ് ​മൂ​ന്നാം​ ​സ്ഥാ​ന​ത്തേ​ക്ക് ​പോ​കു​മെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​അ​ധോ​ഗ​തി​യി​ലാ​കും​ ​എ​ന്നു​മാ​യി​രു​ന്നു​ ​ സം​ഭാ​ഷ​ണം.​ ​വാ​മ​ന​പു​രം​ ​ബ്ലോ​ക്ക് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ.​ജ​ലീ​ലി​നോ​ടാ​യി​രു​ന്നു​ കുറച്ചുനാൾ മുൻപ് നടത്തി​യ ​ഫോ​ൺ​ ​സം​ഭാ​ഷ​ണം.​ ​ജ​ലീ​ലി​നെ​ ​പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​ ​നി​ന്ന് ​പാ​ർ​ട്ടി​ ​പു​റ​ത്താ​ക്കി. '​'​പാ​ർ​ട്ടി​യി​ലെ​ ​മു​സ്ലിം​ ​ക​മ്മ്യൂ​ണി​റ്റി​യി​ൽ​ ​ഉ​ള്ള​വ​ർ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​യി​ലും​ ​വേ​റെ​ ​ചി​ല​ ​പാ​ർ​ട്ടി​ക​ളി​ലും​ ​പോ​കും.​ ​ചി​ല​ ​ആ​ളു​ക​ൾ​ ​ബി.​ജെ.​പി​യി​ലും​ ​മ​റ്റേ​തെ​ങ്കി​ലും​ ​പാ​ർ​ട്ടി​യി​ലും​ ​പോ​കും.​ ​ഇ​ത് ​എ​ടു​ക്കാ​ച്ച​ര​ക്കാ​യി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​യു​മ്പോ​ൾ​ ​മാ​റും.​ ​പ്രാ​ദേ​ശി​ക​ ​ത​ല​ത്തി​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​മു​ഖം​ ​വി​കൃ​ത​മാ​ണ്.​ ​പാ​ർ​ട്ടി​യി​ലെ​ ​ഒ​രാ​ൾ​ക്കും​ ​പ​ര​സ്പ​ര​ ​സ​ഹ​ക​ര​ണ​മി​ല്ല.​ ​നാ​ട്ടി​ലി​റ​ങ്ങി​ ​ജ​ന​ങ്ങ​ളോ​ട് ​സം​സാ​രി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സി​ൽ​ ​ആ​ളി​ല്ല.​ ​നേ​താ​ക്ക​ന്മാ​രു​മാ​യി​ ​ബ​ന്ധ​മു​ണ്ടാ​ക്കി​ ​ന​ട​ക്കു​ക​യാ​ണ് ​പ്രാ​ദേ​ശി​ക​ ​നേ​താ​ക്ക​ൾ.​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞ​ടു​പ്പി​ൽ​ ​നെ​ല്ല​നാ​ട്,​ ​പു​ല്ല​മ്പാ​റ,​ ​പ​ന​വൂ​ർ,​ ​ആ​നാ​ട്,​ ​ന​ന്ദി​യോ​ട് ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​വി​ജ​യി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യി​ല്ല​""-​ ​എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു​ ​സം​ഭാ​ഷ​ണം.

കുരുക്കി​യ ഡയലോഗ്

പാ​ലോ​ട് ​ര​വി​യു​ടെ​ ​സം​ഭാ​ഷ​ണ​ത്തി​ൽ​ ​നി​ന്ന്:​ ​'​'60​ ​അ​സം​ബ്ലി​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ബി.​ജെ.​പി​ ​എ​ന്തു​ചെ​യ്യാ​ൻ​ ​പോ​കു​ന്നു​വെ​ന്ന് ​നോ​ക്കി​ക്കോ.​ ​അ​വ​ർ​ ​പാ​ർ​ല​മെ​ന്റ് ​തി​രഞ്ഞെടു​പ്പി​ൽ​ ​വോ​ട്ട് ​പി​ടി​ച്ച​തു​പോ​ലെ​ ​കാ​ശു​കൊ​ടു​ത്ത് 40,000​ ​-50,000​ ​വോ​ട്ട് ​പി​ടി​ക്കും.​ ​കോ​ൺ​ഗ്ര​സ് ​മൂ​ന്നാം​ ​സ്ഥാ​ന​ത്ത് ​ഉ​ച്ചി​കു​ത്തി​വീ​ഴും​'.​ ​തീ​ർ​ച്ച​യാ​യി​ട്ടും​ ​അ​ത് ​സം​ഭ​വി​ക്കു​മെ​ന്നും​ ​പാ​ർ​ട്ടി​ ​ന​ശി​ക്കു​മെ​ന്നും​ ​ജ​ലീ​ലും​ ​പാ​ലോ​ട് ​ര​വി​യോ​ട് ​പ​റ​യു​ന്നു​ണ്ട്.

ചോ​ദി​ച്ചു​ ​വാ​ങ്ങിയ രാ​ജി​ ​

കോ​ൺ​ഗ്ര​സി​ന്റെ​ ​സം​ഘ​ട​നാ​സം​വി​ധാ​ന​ങ്ങ​ൾ​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​അ​ത്ത​ര​മൊ​രു​ ​മെ​സേ​ജ് ​ന​ൽ​കി​യ​തെ​ന്ന് ​പാ​ലോ​ട് ​ര​വി​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​വി​ശ​ദീ​ക​രി​ച്ചെ​ങ്കി​ലും​ ​​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വം​ ​ചെവി​ക്കൊ​ണ്ടി​ല്ല.​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സ​ണ്ണി​ ​ജോ​സ​ഫ് ​എ.​ഐ.​സി.​സി,​ ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ളു​മാ​യ​ട​ക്കം​ ​ച​ർ​ച്ച​ ​ചെ​യ്ത​തി​നു​ ​പി​ന്നാ​ലെ​ ​രാ​ജി​ ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​എ.​ഐ.​സി.​സി​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​ര​മാ​ണി​ത്.​ ​രാ​ജി​ ​വ​ച്ചി​ല്ലെ​ങ്കി​ൽ​ ​പു​റ​ത്താ​ക്കാ​നും​ ​തീ​രു​മാ​നി​ച്ചി​രു​ന്നു.