ക്യാപ്റ്റൻ ജെറി പ്രേംരാജിന് ആദരമർപ്പിച്ച് രാജീവ് ചന്ദ്രശേഖർ

Sunday 27 July 2025 2:45 AM IST

ന്യൂഡൽഹി : കാർഗിലിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന് ആദരമർപ്പിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിലെത്തി പുഷ്‌പാർച്ച നടത്തിയ ശേഷം അവിടെ ക്യാപ്റ്റൻ ജെറി പ്രേംരാജ് സ്‌മാരക ഫലകത്തിന് മുന്നിലെത്തി സല്യൂട്ട് നൽകി. സന്ദർശക ഡയറിയിൽ ഒപ്പുവച്ചു. എല്ലാ വർഷവും കാർഗിൽ വിജയ ദിവസം യുദ്ധസ്മാരകങ്ങൾ സന്ദർശിച്ച് രാഷ്ട്രത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീരാത്മാക്കൾക്ക് രാജീവ് ചന്ദ്രശേഖർ ആദരമർപ്പിക്കാറുണ്ട്.