ബംഗളൂരുവിൽ യുവാവിന്റെ കൊടുംക്രൂരത; സഹോദരന്റെ രണ്ട് മക്കളെ കൊലപ്പെടുത്തി, ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ
Saturday 26 July 2025 11:46 PM IST
ബംഗളൂരു: ബംഗളൂരുവിൽ സഹോദരന്റെ കുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തി യുവാവ്. ഹെബ്ബഗോഡിയിലെ കമ്മസാന്ദ്രയിലാണ് നടുക്കുന്ന ഇരട്ടക്കൊലപാതകം. മുഹമ്മദ് ഇഷാഖ് (9), മുഹമ്മദ് ജുനൈദ് (7) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ അഞ്ചു വയസ് പ്രായമുള്ള സഹോദരൻ മുഹമ്മദ് രോഹൻ അതീവ ഗുരുതരാവസ്ഥയിലാണ്.
ശനിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. കുട്ടികളുടെ അച്ഛൻ ചാന്ദ് പാഷയുടെ സഹോദരൻ കാസിമാണ് കുട്ടികളെ കൊലപ്പെടുത്തിയത്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് കുടുംബം പറയുന്നത്. മാതാപിതാക്കൾ ജോലിക്കായി പുറത്തും മുത്തശ്ശി പച്ചക്കറി വാങ്ങാൻ കടയിലും പോയ സമയത്തായിരുന്നു കൊലപാതകങ്ങൾ നടത്തിയത്.