കരട് വോട്ടർപ്പട്ടിക: അപാകത പരിഹരിക്കണം
Sunday 27 July 2025 12:56 AM IST
കായംകുളം: കായംകുളം നഗരസഭയിലെ വാർഡ് വിഭജനത്തിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ ആയിരക്കണക്കിന് വോട്ടർമാർ ഒഴിവാക്കപ്പെട്ടതായി കെ.പി.സി.സി മെമ്പർ യു.മുഹമ്മദ് ആരോപിച്ചു. നിലവിലെ 44 വാർഡുകൾ 45 ആക്കിയാണ് വിഭജനം നടന്നത്. ഒഴിവാക്കപ്പെട്ട ബ്ലോക്കുകളിലെ വോട്ടറന്മാരെ ഉൾപ്പെടുത്തിയാണ് മിക്ക വാർഡുകളിലേയും പട്ടിക തയ്യാറാക്കിയത്. ഇത് കാരണം പുതിയ വാർഡിൽ വരേണ്ട വോട്ടർമാർ കൂട്ടത്തോടെ ഒഴിവാക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇത് അധികൃതരുടെ വീഴ്ചയാണ്. കരട് വോട്ടർപ്പട്ടികയിൽ കൂട്ടത്തോടെ ഉൾപ്പെടുത്തേണ്ടവരേയും ഒഴിവാക്കപ്പെടേണ്ടവരേയും നഗരസഭ നേരിട്ട് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് നഗരസഭ ഇലക്ട്രൽ ഓഫീസറോട് യു.മുഹമ്മദ് ആവശ്യപ്പെട്ടു.