കടലിനെ ഭരിക്കുന്നവർ

Sunday 27 July 2025 6:32 AM IST

വാഷിംഗ്ടൺ: ഏതൊരു രാജ്യത്തിന്റെയും നാവിക ശക്തിക്ക് അന്തർവാഹിനികൾ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. വെള്ളത്തിനടിയിലൂടെയുള്ള ശത്രുക്കളുടെ ആക്രമണം തടയാൻ അന്തർവാഹിനികൾ സഹായിക്കുന്നു. കൂടാതെ രഹസ്യ വിവരങ്ങൾ ശേഖരിക്കാനും നിരീക്ഷിക്കാനും ഇവ ഉപയോഗിക്കുന്നു.

അന്തർവാഹിനികളെ പൊതുവെ ആണവോർജ്ജ ആക്രമണ അന്തർവാഹിനികൾ, ബാലിസ്​റ്റിക് മിസൈൽ അന്തർവാഹിനികൾ, ക്രൂസ് മിസൈൽ അന്തർവാഹിനികൾ എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ബാലിസ്​റ്റിക് മിസൈലുകൾ വഹിക്കാനും, ശത്രു രാജ്യം ആക്രമിച്ചാൽ തിരിച്ചടി ഉറപ്പാക്കാനും ആണവോർജ്ജ ആക്രമണ അന്തർവാഹിനികൾ സഹായിക്കുന്നു.

മ​റ്റ് അന്തർവാഹിനികൾ ശത്രു അന്തർവാഹിനികളെ കണ്ടെത്താനും തുരത്താനും സാധാരണയായി ഉപയോഗിക്കുന്നു. സോണാർ, റഡാർ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ പോലുള്ള ആധുനിക സാങ്കേതികവിദ്യയിലെ പുരോഗതി അന്തർവാഹിനികളെ കൂടുതൽ ശക്തവും ഫലപ്രദവുമാക്കുന്നു. ഗ്ലോബൽ ഫയർപവർ ഇൻഡക്‌സ് 2025ന്റെ കണക്ക് അനുസരിച്ച് ഏ​റ്റവും കൂടുതൽ അന്തർവാഹിനികളുള്ള രാജ്യങ്ങൾ ഇതാ.

 യു.എസ് - 70

 റഷ്യ - 63

 ചൈന - 61

 ഇറാൻ - 25

 ജപ്പാൻ - 24

 ദക്ഷിണ കൊറിയ - 22

 ഇന്ത്യ - 18

 തുർക്കി - 13

 ഉത്തര കൊറിയ - 13