വനിതാസമാജം വാർഷികം
Monday 28 July 2025 12:49 AM IST
ഇളമ്പള്ളി : 236ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിലെ 802ാം നമ്പർ ശ്രീലക്ഷ്മി വനിതാസമാജത്തിന്റെയും സ്വയംസഹായസംഘങ്ങളുടെയും വാർഷികം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് പി.മധു ഉദ്ഘാടനം ചെയ്തു. വനിതാസമാജം പ്രസിഡന്റ് കെ.വി.രാധാമണി അദ്ധ്യക്ഷത വഹിച്ചു. കരയോഗം പ്രസിഡന്റ് പ്രസന്നകുമാർ, സെക്രട്ടറി എ.അനിൽകുമാർ, പി.കെ.തങ്കമ്മ, ശ്രീലത വിജയകുമാർ, ബി.സൗമ്യ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.വി.രാധാമണി (പ്രസിഡന്റ്), ശ്രീലത വിജയകുമാർ (സെക്രട്ടറി), ബീന ഹരിദാസ് (വൈസ്.പ്രസി.), പി.കെ.തങ്കമ്മ (ജോ.സെക്ര.), സുമ സോമൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.