വിദ്യാർത്ഥികളെ അനുമോദിച്ചു
Monday 28 July 2025 12:49 AM IST
കോട്ടയം : ഹരിതകർമസേന അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുളള ക്ലീൻ കേരള കമ്പനിയുടെ ആദരം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.എസ്.ഷൈൻ, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, ഹരിതകർമസേന ജില്ലാ കോ-ഓർഡിനേറ്റർ പ്രണവ് വിജയൻ, ജില്ലാ ഡിജിറ്റൽ സർവീസ് സെക്ഷൻ റീജണൽ മാനേജർ കെ.വി. വരുൺ, ആദിത്യ മോഹൻ എന്നിവർ പ്രസംഗിച്ചു.