വിശപ്പുരഹിത ലോകം പദ്ധതി
Monday 28 July 2025 12:50 AM IST
കോട്ടയം : വിശപ്പ് രഹിത ലോകം പദ്ധതി ലയൺസ് ഡിസ്ട്രിക്ട് 318 ബി കോട്ടയം ഓഫീസ് ഓഡിറ്റോറിയത്തിൽ വൈസ് ഗവർണർ ജേക്കബ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ചെയർമാൻ ജോയ് സക്കറിയ അദ്ധ്യക്ഷത വഹിച്ചു. മുൻ ഗവർണർ പ്രിൻസ് സ്‌കറിയ മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് പബ്ലിക് റിലേഷൻ ഓഫീസർ എം.പി രമേഷ് കുമാർ, ജില്ലാ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയംഗം പി.കെ ആനന്ദക്കുട്ടൻ, റീജിയൺ ചെയർമാൻ സാബു ജോസഫ്, സെൻട്രൽ ലയൺസ് ക്ലബ് പ്രസിഡന്റ് ധന്യ ഗിരീഷ്, സെക്രട്ടറി ശ്രീജാ സുരേഷ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷാജി ലാൽ തുടങ്ങിയവർ പങ്കെടുത്തു. തിരഞ്ഞെടുത്ത 100 കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു.