എലിക്കുളത്ത് വയോജനസർവേ
Monday 28 July 2025 12:51 AM IST
എലിക്കുളം: സംസ്ഥാനസർക്കാരിന്റെ സമഗ്ര വയോജന സർവേയുടെ ഭാഗമായി എലിക്കുളം പഞ്ചായത്തിൽ വിവരശേഖരണത്തിന് മുന്നോടിയായി പരിശീലനം നടത്തി. മുതിർന്ന പൗരന്മാരുടെ ആരോഗ്യ, സാമ്പത്തിക, സാമൂഹിക, കുടുംബ വിവരങ്ങളാണ് ശേഖരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ഉദ്ഘാടനം ചെയ്തു. നിറവ് പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോൾ, സ്ഥിരംസമിതി അദ്ധ്യക്ഷൻ എസ്.ഷാജി, നിറവ് സെക്രട്ടറി പി.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. പദ്ധതി കോ-ഓർഡിനേറ്റർ വിമൽകുമാർ പരിശീലനം നയിച്ചു.