കാർഗിൽ വിജയ് ദിവസ് ആഘോഷം

Monday 28 July 2025 12:51 AM IST

തെക്കേത്തുകവല : നാഷണൽ എക്സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി തെക്കേത്തുകവല, വാഴൂർ യൂണിറ്റുകൾ കാർഗിൽ വിജയ് ദിവസ് ആഘോഷം നടത്തി. തെക്കേത്തുകവല യൂണിറ്റ് ചെറുവള്ളിയിലെ ആസ്ഥാനത്ത് നടത്തിയ ചടങ്ങിൽ പ്രസിഡന്റ് ജോർജ് ഫിലിപ്പ് പുഷ്പചക്രം അർപ്പിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി.ചന്ദ്രശേഖരൻനായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാസെക്രട്ടറി എ.ആർ.വിജയൻനായർ, യൂണിറ്റ് സെക്രട്ടറി അനിൽകുമാർ എന്നിവർ കാർഗിൽ അനുസ്മരണം നടത്തി. വാഴൂർ യൂണിറ്റിന്റെ കാർഗിൽ ദിനാഘോഷം കൊടുങ്ങൂരിലെ യുദ്ധസ്മാരകത്തിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് പ്രസന്നകുമാർ വാഴൂർ അദ്ധ്യക്ഷത വഹിച്ചു. ജയിംസ് പയ്യമ്പള്ളി കാർഗിൽ യുദ്ധ അനുസ്മരണം നടത്തി.