പ്രദീപ് രംഗനാഥന്റെ എൽ.ഐ.കെ അടുത്ത വർഷത്തേക്ക്

Monday 28 July 2025 2:46 AM IST

പ്രദീപ് രംഗനാഥൻ നായകനായി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ലവ് ഇൻഷ്വറൻസ് കമ്പനി റിലീസ് അടുത്ത വർഷത്തേക്ക് മാറ്റി. സെപ്തംബർ 18ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ വാലന്റെൻസ് ദിനമായ ഫെബ്രുവരി 14ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. വിഘ്‌നേഷ് ശിവന്റെ പിറന്നാളും അന്നാണ്.

തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം ഫാന്റസി റൊമാന്റിക് കോമഡി ആണ്. കൃതി ഷെട്ടിയാണ് നായിക. എസ്.ജെ. സൂര്യ, സീമാൻ, ഗൗരി ജി കിഷൻ, യോഗിബാബു തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. അനിരുദ്ധ് സംഗീതം ഒരുക്കുന്നു. രവിവർമ്മ ആണ് ഛായാഗ്രഹണം. നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് നിർമ്മാണം.