നന്ദിനി തിരിച്ചെത്തി
Monday 28 July 2025 2:51 AM IST
ഏപ്രിൽ 19 സിനിമയിലൂടെ ബാലചന്ദ്ര മേനോൻ വെള്ളിത്തിരയിൽ അവതരിപ്പിച്ച അന്യദേശക്കാരി നന്ദിനി ഇടവേളയ്ക്കുശേഷം വീണ്ടും അഭിനയത്തിൽ.രണ്ടാം വരവിൽ രണ്ടു തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. ശെൽവരാഘവനൊപ്പം പേരിട്ടിട്ടില്ലാത്ത ചിത്രത്തിലും കവിൻ, പ്രഭു, ദേവയാനി എന്നിവരോടൊപ്പം കിസ് എന്ന ചിത്രത്തിലും അഭിനയിച്ചു. കവിത എന്നാണ് യഥാർത്ഥ പേര്,
തമിഴിലും തെലുങ്കിലും കന്നടയിലും കൗസല്യ എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളത്തിൽ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരുടെയും കലാഭവൻ മണിയുടെയും നായികയായി അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടു. ഷെയ്ൻ നിഗം നായകനായ ഖുർബാനിയിലാണ് ഒടുവിൽ അഭിനയിച്ചത്. സിനിമയിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ് നന്ദിനി ചെന്നൈയിൽ ഒരു പരസ്യചിത്രത്തിൽ അഭിനയിക്കുകയാണ്.