സി.വി.പത്മരാജൻ അനുസ്മരണം
Monday 28 July 2025 1:55 AM IST
തിരുവനന്തപുരം: മുൻമന്ത്രി സി.വി.പത്മരാജന്റെയും കെ.എസ്.ശ്രീരഞ്ജന്റെയും നിര്യാണത്തിൽ പേട്ടയിൽ അനുസ്മരണം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.ടി.ശരത് ചന്ദ്രപ്രസാദ് പുഷ്പാർച്ചന നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പേട്ട വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ വാർഡ് കൗൺസിലർ ഡി.അനിൽകുമാർ,ബ്ലോക്ക് ഭാരവാഹികളായ ബി.ഉദയകുമാർ,കെ.ഗോപാലകൃഷ്ണൻ നായർ,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ദേവിക,വാർഡ് പ്രസിഡന്റ് ബി.രാജേന്ദ്രൻ,മണ്ഡലം ഭാരവാഹികളായ ജി.സന്തോഷ്,കെ.ശിവദാസൻനായർ,ബി.കെ.സന്തോഷ് കുമാർ,പി.അശോകകുമാർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ ജയകുമാർ,മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷീലാ ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.