പെഡ്ഡി ആവാൻ രാം ചരണിന്റെ മേക്കോവർ

Monday 28 July 2025 2:00 AM IST

ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന പെഡ് ഡി എന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിനായി മേക്കോവർ നടത്തുന്ന രാം ചരണിന്റെ ചിത്രങ്ങൾ വൈറൽ.

പെഡ് ഡി ക്കുവേണ്ടി വലിയ രീതിയിൽ ശാരീരിക പരിവർത്തനം നടത്തിയ രാംചരണിനെ പരുക്കൻ ലുക്കുമായി ഗ്ളിംപ്സ് വീഡിയോ നേരത്തേ പുറത്തിറങ്ങിയിരുന്നു. ബോളിവുഡ് താരം ജാൻവി കപൂർ ആണ് നായിക. ആറുകോടിയാണ് ജാൻവിയുടെ പ്രതിഫലം. രാം ചരണും ശിവരാജ് കുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രം ആണ് പെഡ് ഡി. ഉപ്പേന എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെ ശ്രദ്ധേയനായ ബുചി ബാബു വമ്പൻ ബഡ്ജറ്റിൽ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരുക്കുന്ന ചിത്രത്തിൽ ജഗപതി ബാബു , ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റു താരങ്ങൾ.

വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മാണം. മൈത്രി മൂവിമേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന് എ.ആർ. റഹ്‌മാൻ ആണ് സംഗീതം. ഛായാഗ്രഹണം രത്‌നവേലു. എഡിറ്റർ നവീൻ നൂലി. പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ല , പി.ആർ.ഒ ശബരി.