മേനേ പ്യാർ കിയ പുതിയ പോസ്റ്റർ

Monday 28 July 2025 4:08 AM IST

ഹൃദു ഹാറൂൺ, തെന്നിന്ത്യൻ താരം പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ഫൈസൽ രചനയും സംവിധാനവും നിർവഹിച്ച 'മേനേ പ്യാർ കിയ' എന്ന ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പുറത്ത്. റൊമാന്റിക് കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിലെ നായകനും നായികയുമായ ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ എന്നിവരെ പുതിയ പോസ്റ്ററിൽ അവതരിപ്പിക്കുന്നു. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ബിബിൻ പെരുമ്പിള്ളി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജനാർദ്ദനൻ, ജഗദീഷ് ജിവി റെക്സ്, എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകൻ ഫൈസൽ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് തിരക്കഥ . ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച ചിത്രം ആഗസ്റ്റ് 29ന് റിലീസ് ചെയ്യും.

പി.ആർ.ഒ: എ.എസ്. ദിനേശ്, ശബരി.