ഭാരതീയ വിദ്യാനികേതൻ യോഗാസന ചാമ്പ്യൻഷിപ്പ്
Monday 28 July 2025 12:15 AM IST
തളിപ്പറമ്പ്: ഭാരതീയ വിദ്യാനികേതൻ വിദ്യാലയങ്ങളുടെ ജില്ലാതല യോഗാസന ചാമ്പ്യൻഷിപ്പ് തൃച്ചംബരം വിവേകാനന്ദ വിദ്യാലയത്തിൽ ബി.എസ്.എൻ.എൽ ടെലികോം ഓഫീസർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതൻ കണ്ണൂർ ജില്ല പ്രസിഡന്റ് എം.ആർ മണി ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് എം. ബാബു, ജില്ല സെക്രട്ടറി എ.കെ. സുരേഷ് കുമാർ, ജില്ല ട്രഷറർ സജീഷ് ബാബു, ജില്ല അക്കാഡമിക് സഹസംയോജകൻ പി.വി രമേശൻ, സ്ക്കൂൾ പ്രിൻസിപ്പാൾ എസ്.കെ മുരളീധരൻ എന്നിവർ പങ്കെടുത്തു. ജില്ല യോഗ സംയോജക സിന്ധു ജി. മേനോൻ സ്വാഗതവും പി.പി പത്മജ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം റിട്ടയേർഡ് സ്റ്റേറ്റ് ബാങ്ക് മാനേജർ ബാലകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് എം. ബാബു അദ്ധ്യക്ഷത വഹിച്ചു.