കെ.ബി.ഒ.എഫ് കൺവെൻഷൻ
Monday 28 July 2025 12:16 AM IST
കണ്ണൂർ: അധ്യയന വർഷം ആരംഭിക്കുമ്പോൾ സ്‌കൂളുകളിൽ ചില അദ്ധ്യാപകരും, അനുമതിയില്ലാത്ത ചില വ്യാപാര സ്ഥാപനങ്ങളും അനധികൃതമായി നടത്തുന്ന പുസ്തക കച്ചവടം അവസാനിപ്പിക്കണമെന്ന് കേരള ബുക്ക് ഷോപ്പ് ഓണേഴ്സ് ഫോറം കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് രതീഷ് പുതിയപുരയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫസൽ അഹ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികൾ: ബോബി എൻ. രാജ് (പ്രസിഡന്റ്), ഹരീഷ് ബാബു, ഇസ്മായിൽ, രമേശ് ബാബു (വൈസ് പ്രസിഡന്റുമാർ), അബ്ദുൽ നസീർ (ജനറൽ സെക്രട്ടറി), ജിജി മാനുവേൽ, എം.കെ. രാജീവൻ, ടി.വി. സുരേന്ദ്രൻ (സെക്രട്ടറിമാർ), വിജയ് ജനാർദ്ദനൻ (ട്രഷറർ). അബ്ദുൽ സത്താർ, കെ.വി സതീശൻ, പി.വി അഷറഫ് എന്നിവർ സംസാരിച്ചു.