ലഹരി ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ
Monday 28 July 2025 1:37 AM IST
ഉദിയൻകുളങ്ങര: ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വോൾവോ ബസിൽ കടത്തിക്കൊണ്ടുവന്ന ലഹരി വസ്‌തുക്കളുമായി ഒരാൾ പിടിയിൽ. വർക്കല സ്വദേശിയായ അൽ അമീൻ.എസ് (31) ആണ് അറസ്റ്റിലായത്.
1.904 ഗ്രാം ഹാഷിഷ് ഓയിലും 1.779 ഗ്രാം മെത്താംഫിറ്റാമിനുമാണ് പിടികൂടിയത്. പാന്റ്സിന്റെ പോക്കറ്റിലാക്കിയാണ് ലഹരിവസ്‌തുക്കൾ കൊണ്ടുവന്നത്.
ചെക്ക് പോസ്റ്റിൽ സാധാരണ നടത്തുന്ന പരിശോധനയ്ക്കിടെ എക്‌സൈസ് ഇൻസ്പെക്ടർ അനിൽ കുമാർ എ.ആറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) രാജേഷ് കുമാർ,പ്രിവന്റീവ് ഓഫീസർ സുധീഷ്.ബി.സി, സിവിൽ എക്സൈസ് ഓഫീസർ അമൽ.ജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്