കലാസമിതി പ്രവർത്തക കൺവെൻഷൻ
Monday 28 July 2025 12:18 AM IST
മയ്യിൽ: കേരള സംഗീത നാടക അക്കാഡമിയുടെയും കണ്ണൂർ ജില്ലാ കേന്ദ്ര കലാസമിതിയുടെയും നേതൃത്വത്തിൽ ഇരിക്കൂർ ബ്ലോക്കിലെയും ശ്രീകണ്ഠാപുരം നഗരസഭയിലെയും കലാസമിതി പ്രവർത്തകരുടെ കൺവെൻഷൻ മയ്യിൽ സി.ആർ.സിയിൽ കണ്ണൂർ ജില്ല കേന്ദ്ര കലാസമിതി സെക്രട്ടറി ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. മയ്യിൽ നഗരത്തിൽ അനുയോജ്യമായ സ്ഥലത്ത് സാംസ്കാരിക കൂട്ടായ്മക്ക് ഓപ്പൺ തിയേറ്റർ സ്ഥാപിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. പി. പുഷ്പജൻ അദ്ധ്യക്ഷത വഹിച്ചു. ശ്രിജിന രാജേഷ്, ടി.കെ ബാലകൃഷ്ണൻ, വി.വി മോഹനൻ, പി. ബാലൻ മുണ്ടോട്ട്, അബ്ദുൾറഹ്മാൻ, ഷീനു, സി.വി ശശീന്ദ്രൻ സംസാരിച്ചു. യു. ജനാർദ്ദനൻ സ്വാഗതവും ജിജു ഒറപ്പടി നന്ദിയും പറഞ്ഞു. തുടർന്ന് മയ്യിൽ ടൗണിൽ ലഹരിക്കെതിരെ വാടി സജി അവതരിപ്പിച്ച 'മക്കൾ' ഏകപാത്ര നാടകവും അരങ്ങേറി. കൺവീനറായി ജിജു ഒറപ്പടിയെ തിരഞ്ഞെടുത്തു.
.