അഥർവ 2025

Monday 28 July 2025 1:40 AM IST

തിരുവനന്തപുരം: ഇന്റർ സ്‌കൂൾ കലാ മാമാങ്കമൊരുക്കി മൺവിള ഭാരതീയ വിദ്യാഭവൻ. തലസ്ഥാനത്തെ ഇരുപതോളം സ്‌കൂളുകൾ പങ്കെടുത്ത പരിപാടി ഗായകൻ ജോബ് കുര്യൻ ഉദ്ഘാടനം ചെയ്‌തു.

സ്‌കൂൾ ഹെഡ് ബോയ് അനിരുദ്ധ് സി.മേനോൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ തിരുവനന്തപുരം ഭാരതീയ വിദ്യാഭവൻ കേന്ദ്ര കമ്മിറ്റി മെമ്പർ ഡോ.ആശ ആർ.നായർ അദ്ധ്യക്ഷയായി. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര അസോസിയേറ്റ് സെക്രട്ടറിയും ഡയറക്ടറുമായ ഡോ.ജി.എൽ.മുരളീധരൻ,മൺവിള ഭാരതീയ വിദ്യാഭവൻ സ്കൂൾ പ്രിൻസിപ്പൽ ദീപ.വി,സ്കൂൾ പി.ടി.എ പ്രസിഡന്റ് രേഷ്മ ശ്രീരാജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്കൂൾ ഹെഡ്ഗേൾ തീർത്ഥ നന്ദി പറഞ്ഞു.

തിരുവനന്തപുരം സർവോദയ ഐ.സി.എസ്.ഇ ചാമ്പ്യൻമാരായി. ഭാരതീയ വിദ്യാഭവൻ കൊടുങ്ങാനൂർ,വി.എസ് എസ്.സി സെൻട്രൽ സ്‌കൂൾ ഇവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. സമാപന സമ്മേളനത്തിൽ ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര സെക്രട്ടറി എസ്.ശ്രീനിവാസൻ സമ്മാനവിതരണം നിർവഹിച്ചു.