അനുസ്മരണ സമ്മേളനം

Monday 28 July 2025 1:12 AM IST

തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വള്ളംകോട് ജംഗ്ഷനിൽ കലാമിന്റെ പത്താം ചരമവാർഷിക അനുസ്മരണസമ്മേളനം നടന്നു. സമിതി പ്രസിഡന്റ് വള്ളംകോട് ഓമനക്കുട്ടന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി ആർ.ആർ.സജ്ഞീവ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. മുകളൂർ മൂല അനി മഹേശ്വരൻ,കല്ലിയൂർ ജയകുമാർ,വള്ളംകോട് ചന്ദ്രമോഹനൻ,ഗോപൻ വി.ആചാരി,സതീശൻ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.