ക്രാബ് ശില്പം അനാച്ഛാദനം

Monday 28 July 2025 1:20 AM IST

തിരുവനന്തപുരം: ആർ.സി.സിയിൽ ചികിത്സയ്ക്കെത്തുന്ന നിർദ്ധന രോഗികൾക്കായി പ്രവർത്തിക്കുന്ന ക്രാബ് ഹൗസിന്റെ പ്രവേശനകവാടത്തിൽ ശില്പം സ്ഥാപിക്കുന്നു. 31ന് ക്രാബ് ഹൗസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വിഴിഞ്ഞം സീപോർട്ട് എം.ഡി ദിവ്യ എസ്.അയ്യർ ശില്പം അനാച്ഛാദനം ചെയ്യും. ക്യാൻസർ ബാധിതരായ കുട്ടികൾക്കുള്ള ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം ഗാന്ധിഭവൻ ഫൗണ്ടർ ആൻഡ് മാനേജിംഗ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജൻ നിർവഹിക്കും. ഗവ.മെഡിക്കൽ കോളേജ് റിട്ട.പ്രിൻസിപ്പൽ ഡോ.ഷാജി പ്രഭാകരൻ, സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി.ഒലീന എന്നിവർ പങ്കെടുക്കും.