ഇരിങ്ങാലക്കുടയിൽ ദുർഭരണം : ടി.കെ സുധീഷ്

Monday 28 July 2025 12:00 AM IST
സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഭരിക്കുന്ന യു.ഡി.എഫ് ഇടുങ്ങിയ ചിന്താഗതി പുലർത്തുന്നവരാണെന്ന് എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.കെ സുധീഷ്. സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലങ്ങളായി നഗരത്തിലെ റോഡുകൾ ശോചനീയാവസ്ഥയിലാണ്. അധികാരം പങ്കുവെച്ച് മൂന്ന് തവണയായി ചെയർപേഴ്‌സൺ സ്ഥാനം മാറി വരുന്നതല്ലാതെ യാതൊരുവിധ വികസന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് അംഗങ്ങളായ അനിതാ രാധാകൃഷ്ണൻ, കെ.കെ.ശിവൻ, കെ.എസ്.ബൈജു, കെ.എസ്. പ്രസാദ്, കൗൺസിലർമാരായ അൽഫോൺസ തോമസ്, അഡ്വ:ജിഷ ജോബി, ഷെല്ലി വിൽസൺ , രാജി കൃഷ്ണകുമാർ,അഡ്വ: പി. ജെ ജോബി,ബെന്നി വിൻസെന്റ് എന്നിവർ സംസാരിച്ചു.