അനുസ്മരണവും പുരസ്‌കാര സമർപ്പണവും

Monday 28 July 2025 12:00 AM IST

കുഴിക്കാട്ടുശ്ശേരി: സ്വാതന്ത്ര്യ സമര സേനാനിയും വിവർത്തന സാഹിത്യകാരനുമായ ഇ.കെ. ദിവാകരൻ പോറ്റിയുടെ 20-ാം ചരമ വാർഷികത്തോടനുബന്ധിച്ച് കുഴിക്കാട്ടുശ്ശേരി ഗ്രാമിക സംഘടിപ്പിച്ച അനുസ്മരണവും പുരസ്‌കാര സമർപ്പണവും മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ ദിവാകരൻ പോറ്റി സ്മാരക വിവർത്തന സാഹിത്യ പുരസ്‌കാരം മന്ത്രി റിയാസ് മുഹമ്മദിനുവേണ്ടി മക്കളായ മാസിൻ, മസ്‌ന എന്നിവർക്ക് സമർപ്പിച്ചു. ഡോ.വടക്കേടത്ത് പത്മനാഭൻ, ആർ. രാജഗോപാൽ എന്നിവർ സംസാരിച്ചു. സാഹിത്യ അക്കാഡമി മുൻ ഓഫീസർ ഇ.ഡി. ഡേവിസ് അനുസ്മരണ പ്രസംഗം നടത്തി. ദിവാകരൻ പോറ്റി സ്മാരക വായനശാലയുടെ ധനസമാഹരണം ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ ഉദ്ഘാടനം ചെയ്തു. ഗ്രാമിക പ്രസിഡന്റ് പി.കെ. കിട്ടൻ, സി. മുകുന്ദൻ എന്നിവർ സംസാരിച്ചു.