ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒമ്പതായി
ആലപ്പുഴ: മഴക്കെടുതി രൂക്ഷമായതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഒമ്പതായി. ഇവിടങ്ങളിൽ 32 കുടുംബങ്ങളിലായി 109 പേരാണുള്ളത്. ചേർത്തലഒന്ന്, കുട്ടനാട്
രണ്ട്, കാർത്തികപ്പള്ളിഒന്ന്, ചെങ്ങന്നൂർമൂന്ന്, മാവേലിക്കര രണ്ട് എന്നിങ്ങനെയാണ് താലൂക്കടിസ്ഥാനത്തിലുള്ള ദുരിതാശ്വാസക്യാമ്പുകൾ. അതേസമയം, പകൽ വരെ തെളിഞ്ഞു നിന്നെങ്കിലും ഇന്നലെ ഉച്ചയ്ക്ക് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടായി. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മഴ കാര്യമായിട്ടില്ലെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവാണ് കുട്ടനാട്ടിൽ പ്രളയഭീതി ഉയർത്തുന്നത്. ഈ വർഷത്തെ നാലാമത്തെ വെള്ളപ്പൊക്കമാണ് കുട്ടനാട്ടിലേത്. മണിമല, പമ്പ, അച്ചൻകോവിലാറുകളും കൈവഴികളുമെല്ലാം നിറഞ്ഞു കവിഞ്ഞു. അപ്പർകുട്ടനാട്ടിൽ എടത്വാമേഖലയിൽ വെള്ളം ഇറങ്ങിയിട്ടില്ല. കുട്ടനാട്ടിൽ രാമങ്കരി, വെളിയനാട്, മാമ്പുഴക്കരി, മങ്കൊമ്പ്, നെടുമുടി എന്നിവിടങ്ങളിലെല്ലാം വെള്ളപ്പൊക്കം രൂക്ഷമാണ്. ഇന്ന് ജില്ലയ്ക്ക് മഴമുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗതയിൽ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അപകടം ശ്രദ്ധയിൽപ്പെട്ടാൽ :
കെ.എസ്.ഇ.ബി: 1912
ദുരന്തനിവാരണഅതോട്ടി: 1077