പെൻഷൻ പരിഷ്കരണം പൂർത്തിയാക്കണം
Monday 28 July 2025 1:15 AM IST
അമ്പലപ്പുഴ : പെൻഷൻ പരിഷ്കരണ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എ. മുഹമ്മദ് അഷറഫ് ആവശ്യപ്പെട്ടു. ജില്ലയിലെ ആദ്യ അർദ്ധ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷനായി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിഎൻ.എസ്. മുല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം ജി.തങ്കമണി നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി എ.പി.ജയപ്രകാശ് അനുശോചന പ്രമേയവും കെ.എം.സിദ്ധാർത്ഥൻ പ്രവർത്തന റിപ്പോർട്ടുംഎം.പി.പ്രസന്നൻ വരവ് ചെലവ് കണക്കുംഅവതരിപ്പിച്ചു.