പുഷ്പാർച്ചന നടത്തി

Monday 28 July 2025 12:16 AM IST

മാന്നാർ: കാർഗിൽ വിജയ ദിനത്തിൽ മാന്നാർ അമർ ജവാൻ സ്മ്യതി മന്ദിരത്തിൽ ബി.ജെ.പി യുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കാർഗിൽ യുദ്ധത്തിലും ഓപ്പറേഷൻ സിന്ദൂറിലും പങ്കെടുക്കുകയും 30 വർഷക്കാലം രാജ്യസേവനം അനുഷ്ഠിച്ച ധീര സൈനികൻ കുട്ടംപേരൂർ സ്വദേശി ഹരികുമാർ അഞ്ജനത്തിൽ മുഖ്യാതിഥിയായി. ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ അദ്ധ്യക്ഷനായി.ജനറൽ സെക്രട്ടറി ബിനുരാജ്, വൈസ് പ്രസിഡന്റ് ശിവകുമാർ, സെക്രട്ടറി രാജീവ് ഗ്രാമം, പടിഞ്ഞാറൻ ഏരിയ സെക്രട്ടറി വിഷ്ണുപ്രസാദ്, സുജിത്ത്, ഗോപിനാഥൻ നായർ എന്നിവർ പങ്കെടുത്തു.