ഫോസ്റ്റ് ടാക് ട്രൈനിംഗ് ക്യാമ്പ്

Monday 28 July 2025 1:16 AM IST

അമ്പലപ്പുഴ: ഭക്ഷ്യസുരക്ഷ വകുപ്പും കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അമ്പലപ്പുഴ യൂണിറ്റും സംയുക്തമായി ഫോസ്റ്റ് ടാക് ട്രൈനിംഗ് ക്യാമ്പ് നടത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷ അമ്പലപ്പുഴ സർക്കിൾ ഓഫീസർ എം. മീരാ ദേവി അദ്ധ്യക്ഷത വഹിച്ചു. എ.എം.ഗിരിജ ( ഐ.ക്യു.സി.എസ്) ക്ലാസ് നയിച്ചു. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരായ സൗമ്യറാണി, എസ്.റമീസ്, എന്നിവർ പങ്കെടുത്തു. കെ.എച്ച്.ആർ.എ അമ്പലപ്പുഴ യൂണിറ്റ് ഭാരവാഹികളായ കബീർ റഹുമാനിയ, അബ്ദുൽ ജബ്ബാർ പനച്ചുവട് എന്നിവർ സംസാരിച്ചു.